ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഫാമിലി പിക്നിക് അവിസ്മരണീയമായി
Wednesday, July 1, 2015 4:56 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ഫാമിലി പിക്നിക് ഈ വര്‍ഷവും വ്യത്യസ്തതയില്‍ അവിസ്മരണീയമായി. മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിങ്കന്‍ പാര്‍ക്കില്‍ നടന്ന ഫാമിലി പിക്നിക് മുന്‍ പ്രസിഡന്റ് സൈമണ്‍ ചക്കാലപടവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കണ്ണമ്പള്ളി മറ്റ് ഭാരവാഹികളായ സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്തും വിവിധങ്ങളായ പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം വിവിധ ഗെയുമുകള്‍ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങള്‍ ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റി.

ഫാമിലി പിക്നിക്കിന്റെ കോ-ഓര്‍ഡിനേറ്റേഴ്സായ ബൈജു കുന്നേല്‍, സജി തേക്കുംകാട്ടില്‍, റ്റോമി എടത്തില്‍, സാബു എലവുങ്കള്‍ എന്നിവര്‍ സ്നേഹവിരുന്നടക്കമുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സോഷ്യല്‍ ക്ളബിന്റെ അംഗങ്ങല്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമേ ഷിക്കാഗോയിലെ സാമൂഹിക സാമുദായിക നേതൃത്വത്തിലുള്ളവരും വിവിധതലങ്ങളിലുള്ള മലയാളികളടക്കം 200ല്‍ പരം ആളുകള്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന പിക്നിക്കില്‍ ആവേശത്തോടെ പങ്കെടുത്തു. ഏറെ വ്യത്യസ്തമായ 'ടലേമസല മ വേല ജമൃസ' എന്ന പരിപാടിക്ക് ഷാജി നിരപ്പിലും, സണ്ണി കണ്ണാലയും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം