ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍
Wednesday, July 1, 2015 4:55 AM IST
ന്യൂയോര്‍ക്ക്: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ പത്രോസ്, പൌലോസ് ശ്ശീഹന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ജൂലൈ 4,5 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

പൌരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവാ തിരുമേനി ഞായറാഴ്ചത്തെ സന്ധ്യാപ്രാര്‍ഥന നയിക്കും. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ ക്രിസോസ്റമോസ് തിരുമേനി, വൈദിക ട്രസ്റി ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട് എന്നിവരും മറ്റു നിരവധി വൈദിക ശ്രേഷ്ഠരും, സഭാ നേതാക്കന്മാരും തദവസരത്തില്‍ സന്നിഹിതരായിരിക്കും.

ജൂലൈ നാലിനു ശനിയാഴ്ച വൈകുന്നേരം നാലിനു ഈവനിംഗ് പ്രാര്‍ഥന, ജൂലൈ അഞ്ചിനു ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാത പ്രാര്‍ഥന, ഒമ്പതിനു വിശുദ്ധ കുര്‍ബാന, പതിനൊന്നിനു ആഘോഷമായ റാസ. വൈകുന്നേരം 5.30-നു പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് വരവേല്‍പ്പും തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും നടത്തും.

തിരുനാളിലും മറ്റ് വിശുദ്ധ കര്‍മ്മാദികളിലും പങ്കെടുത്തു ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. തോമസ് മാത്യു (845 634 2152), ട്രസ്റി ബാബു കുര്യാക്കോസ് (201 421 6205), സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് (845 304 8844). ഫോട്ടോ: റിപ്പോര്‍ട്ട്: സാബു കുര്യന്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം