ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ജൂലൈ 12ന്
Tuesday, June 30, 2015 8:27 AM IST
ഡാളസ്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ (കേരള ചാപ്റ്റര്‍) ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തക യോഗം ജൂലൈ 12നു (ഞായര്‍) വൈകുന്നേരം 4.30ന് ഇര്‍വിംഗ് പസന്റ് റസ്ററന്റില്‍ നടക്കും.

ഐഒസി യുഎസ്എ കേരള ചാപ്റ്റര്‍ ഷിക്കാഗോയില്‍ ഓഗസ്റ് 21, 22 തീയതികളില്‍ ചേരുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും മെംബര്‍ഷിപ്പ് പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക യോഗത്തില്‍ ടെക്സ-ഒക് ലഹോമ റീജണ്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പങ്കെടുക്കും.

ഡിഎഫ്ഡബ്ള്യു മെട്രോപ്ളക്സിന്റെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് രാജന്‍ മാത്യു, സെക്രട്ടറി ബാബു പി. നൈനാന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ബാബു പി. സൈമണ്‍ 214 735 3999, ടി.സി. ചാക്കോ 214 682 7672.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍