ഫോമ കണ്‍വന്‍ഷന്‍: ജോയി കുറ്റ്യാനി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍
Tuesday, June 30, 2015 8:26 AM IST
മയാമി: കേരളത്തിന്റെ ഭൂപ്രകൃതിയും മലയാളികള്‍ക്കു ഗൃഹാതുരത്വമുണര്‍ത്തുന്ന കാലാവസ്ഥയും ഒത്തുചേര്‍ന്ന ഫ്ളോറിഡായിലെ മയാമിയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടന കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് നാഷണല്‍ കണ്‍വന്‍ഷന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോയി കുറ്റ്യാനിയെ തെരഞ്ഞെടുത്തു.

2016 ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളില്‍ ഡീയുവില്ലേ ബീച്ച് റിസോര്‍ട്ടിലാണു ഫോമ നാഷണല്‍ കണ്‍വന്‍ഷന്‍ അരങ്ങേറുക.

ഫ്ളോറിഡ സെന്റ് തോമസ് യൂണിവേഴ്സിറ്റിയില്‍നിന്നു നിയമത്തിലും അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റേഴ്സ് ബിരുദം നേടിയ ജോയി കുറ്റ്യാനി ബ്രോവാര്‍ഡ് കൌണ്ടി ജുഡീഷ്യല്‍ സിസ്റത്തിന്റെ ഭാഗമായ ബ്രോവാര്‍ഡ് കൌണ്ടി ക്ളാര്‍ക്ക് ഓഫ് കോര്‍ട്ടിന്റെ ഹ്യൂമണ്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ എംപ്ളോയി ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു.

ജോയി കുറ്റ്യാനിയുടെ നിയമനം ഫോമ കണ്‍വന്‍ഷനു വലിയൊരു മുതല്‍ക്കൂട്ടായിരിക്കണമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലിയും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസും അറിയിച്ചു.