ദുബായിയില്‍ ഇഫ്താര്‍ വിരുന്നും ആത്മീയ സംഗമവും ജൂലൈ രണ്ടിന്
Tuesday, June 30, 2015 8:23 AM IST
ദുബായി: മധ്യ കേരളത്തിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനമായ എറണാകുളം ജാമിഅ അഷ്അരിയ്യ ദുബായി കമ്മിറ്റിയും എസ്വൈഎസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നും ആത്മീയ സംഗമവും ജൂലൈ രണ്ടിനു (വ്യാഴം) ഹോര്‍അല്‍ അന്‍സ് ദാറുസലാം ഓഡിറ്റോറിയത്തില്‍ നടക്കും.

സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എച്ച്. അലി ദാരിമി, കോതമംഗലം വിമന്‍സ് അക്കാഡമി ജനറല്‍ സെക്രട്ടറി പി.കെ. ബാവ ദാരിമി, ഇടുക്കി ദാറുല്‍ ഫതഹ് ഇസ്ലാമിക് കോംപ്ളക്സ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം സഖാഫി, അല്‍ ഇഹ്സാന്‍ എഡ്യൂക്കേഷണല്‍ ഫൌണ്േടഷന്‍ സാരഥി മുഹമ്മദ് സഖാഫി, കെ.കെ. അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍, പെരുമ്പാവൂര്‍ ബാവ മാസ്റര്‍ എന്നിവര്‍ സംബന്ധിക്കും.

മുഴുവന്‍ സ്ഥാപന സംഘടനാ ബന്ധുക്കളും അഭ്യുദയ കാംക്ഷികളും പരിപാടിയില്‍ പങ്കെടുക്കണമെന്നു സംഘാടകസമിതിക്കുവേണ്ടി അഡ്വ. താജുദ്ദീന്‍, മുഹമ്മദ് സഅദി കൊച്ചി എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : 0556131517.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ