അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം: ജൂലൈ 10 വരെ നീട്ടി
Tuesday, June 30, 2015 8:21 AM IST
വെസ്റ് ചെസ്റര്‍ (ന്യൂയോര്‍ക്ക്): അമേരിക്കയിലെ പ്രമുഖ മലയാളിസംഘടനയായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ള്യുഎംഎ) സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാറുള്ള അവസരം ജൂലൈ പത്തു വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

സ്മൈല്‍ ആന്‍ഡ് ക്ളിക്ക് എന്ന മത്സരത്തിനു വളരെ നല്ല പ്രതികരണം ലഭിക്കുന്നുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്റര്‍നൈറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടു ലോകത്തിന്റെ ഏതു കോണില്‍നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്നാല്‍, നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കു പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.

ഒന്നു മുതല്‍ പത്തു വരെ പ്രായമുള്ള കുട്ടികളുടെ ചിത്രമാണ് ആദ്യത്തെ വിഭാഗത്തിലേക്ക് അയയ്ക്കേണ്ടത്. കൌമാര പ്രായക്കാര്‍ക്കും യുവതിയുവാക്കള്‍ക്കും വേറെ വേറെ മത്സരങ്ങളുമുണ്ട്.

രണ്ടാമത്തെ വിഭാഗത്തില്‍ 11 മുതല്‍ 20 വരെ പ്രായമുള്ളവരുടെ ചിത്രങ്ങളും മൂന്നാമത്തെ വിഭാഗത്തില്‍ 21 മുതല്‍ 25 വരെയുള്ള പ്രായമുള്ളവരുടെ ചിത്രങ്ങളുമാണ് അയയ്ക്കേണ്ടത്.

നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോയിലെ വ്യക്തികളുടെ പേര്, ജനനത്തീയതി എന്നിവ ഫോട്ടോയോടൊപ്പം അയയ്ക്കണം. ഓണ്‍ലൈനായി ജെപി ഇജി ഫോര്‍മാറ്റില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സരത്തിലേക്കു പരിഗണിക്കുകയുള്ളൂ. മറ്റേതെങ്കിലും മത്സരത്തില്‍ സമ്മാനം നേടിയ ചിത്രങ്ങള്‍ പരിഗണിക്കുകയില്ല.

പ്രഗല്ഭ വിധികര്‍ത്താക്കള്‍ സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുകയും വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനിടയില്‍ സമ്മാനാര്‍ഹരെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും.

ചിത്രങ്ങള്‍ അയയ്ക്കേണ്ട വിലാസം: ംാമാശഹല@ഴാമശഹ.രീാ.

വിവരങ്ങള്‍ക്ക്: ലിജോ ജോണ്‍ 516 946 2222.