ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കാന്തപുരം സന്ദര്‍ശിച്ചു
Tuesday, June 30, 2015 8:20 AM IST
ദുബായി: യുഎഇ വൈസ് പ്രസിഡന്റും പ്രാധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു.

ജൂണ്‍ 29നു രാത്രി ദുബായിയില്‍ നടന്ന ചടങ്ങില്‍ ദുബായി പോലീസ് പൊതുജന സുരക്ഷാ വിഭാഗം വൈസ് ചെയര്‍മാനും സുരക്ഷാ തലവനും ലഫ്. ജനറലുമായ ദുബായി പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീമും സന്നിഹിതനായിരുന്നു.

റിപ്പോര്‍ട്ട്: ടി.എ. മഹമൂദ് ഹാജി ആലൂര്‍