റാഷിദ് ഗസാലിയുടെ ത്രിദിന റംസാന്‍ പ്രഭാഷണം ജൂലൈ ഒന്നു മുതല്‍
Tuesday, June 30, 2015 8:20 AM IST
ജിദ്ദ: സൈന്‍ ജിദ്ദ പൌരാവലി സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന റംസാന്‍ പ്രഭാഷണം ജൂലൈ ഒന്നു മുതല്‍ (ബുധന്‍) ഷറഫിയ ഇംപാല ഗാര്‍ഡനില്‍ രാത്രി 11നു തുടക്കമാകും.

സ്നേഹം നീതി സമര്‍പ്പണം എന്നീ വിഷയങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയുടെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെയും പൌര പ്രമുഖരെയും ഉള്‍കൊള്ളിച്ചു സംഘാടക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും യുവ പണ്ഡിതനും ഉജ്വല വാഗ്മിയുമായ റാഷിദ് ഗസാലി ഇതു മൂന്നാമത്തെ വര്‍ഷമാണ് തുടര്‍ച്ചയായി പ്രഭാഷണം നടത്തുന്നത്.

പരിപാടിയില്‍ അമുസ്ലിങ്ങള്‍ക്ക് ഇസ്ലാം മതത്തെകുറിച്ചു മനസിലാക്കാന്‍ അവസരം ഉള്ളതിനാല്‍ അവരെയും പരിപാടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്ത സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും.

പ്രഭാഷണ പരിപാടിയില്‍ സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഒരുക്കുകയും അത്താഴം സൌകര്യപ്പെടുത്തുകയും ചെയ്തിട്ടുണ്െടന്നു സംഘാടക സമിതി ഭാരവാഹികളായ അഹമ്മദ് പാലയാട്ട്, ഹിഫ്സു റഹ്മാന്‍, സലാഹ് കാരാടന്‍, കെ.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍