അരുവിക്കര വിജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണമികവിനുള്ള അംഗീകാരം: ഒഐസിസി
Tuesday, June 30, 2015 4:57 AM IST
ദമാം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ശബരീനാഥ് നേടിയ മികച്ച വിജയം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യുഡി എഫ് സര്‍ക്കാരിന്റെ മികച്ച ഭരണത്തിനും വികസന തുടര്‍ച്ചയ്ക്കും ഉള്ള അംഗീകാരം ആണെന്ന് ഒഐസിസി ദമാം റീജിണല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു .

ബാര്‍ മുതലാളിമാരെയും ചില ദുര്‍നടപ്പുകാരെയും കൂട്ടുപിടിച്ചുകൊണ്ട് ഇടതുപക്ഷം നടത്തിയ അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. സമീപകാല കേരള ചരിത്രത്തില്‍ വിപ്ളവകരമായ വികസനം നടത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു
എന്നതിന്റെ തെളിവാണു ശബരീനാഥിന്റെ മികച്ച വിജയം എന്നും ഒഐസിസി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല , ജനറല്‍ സെക്രെട്ടറി ഇ.കെ. സലിം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നൈസാം നഗരൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു

പ്രചാരണത്തിനു നേതൃത്വം നല്‍കി മികച്ച വിജയം സമ്മാനിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി നേതാക്കള്‍, പോഷക സംഘടന നേതാക്കള്‍ എന്നിവരെ അനുമോദിക്കുന്നതായും ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമല , ഇ.കെ. സലിം, നൈസാം നഗരൂര്‍ എന്നിവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കു മികച്ച വിജയം സമ്മാനിച്ച അരുവിക്കരയിലെ ജനങ്ങള്‍ക്കു നന്ദി പറയുന്നതായും ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം