രൂപതാ സ്ഥാപനദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും
Tuesday, June 30, 2015 4:54 AM IST
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിന്നാലാം വാര്‍ഷികവും, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകദിനവും സമുചിതമായി ആഘോഷിക്കുന്നു.

രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ രണ്ടു സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിന്നാല് വര്‍ഷംകൊണ്ടു രൂപത നേടിയിരിക്കുന്ന അദ്ഭുതകരമായ വളര്‍ച്ചയ്ക്കു ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ഏഴിനു നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. മാര്‍ ജോയി ആലപ്പാട്ട് പിതാവും, ബഹുമാനപ്പെട്ട വൈദികരും, സിസ്റേഴ്സും, കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികളും കൃതജ്ഞതാബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം