പി.കെ. മാത്യുവിന്റെ നിര്യാനത്തില്‍ ഫൊക്കാന അനുശോചിച്ചു
Tuesday, June 30, 2015 4:54 AM IST
ന്യുയോര്‍ക്ക്: ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെയും, മുന്‍ ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് കുറുപ്പുംപടി മുടക്കിരായി റിട്ട. കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പടയാറ്റില്‍ പി.കെ. മാത്യു നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപെടുത്തി.

മറ്റു മക്കള്‍: സിബി പി. മാത്യു, ജസി ഏബ്രഹാം. മരുമക്കള്‍: ബിന്ദു, ഏബ്രഹാം ജോര്‍ജ്.
ഏഴു കൊച്ചു മക്കളുമുണ്ട്. സംസ്കാരം ജൂലൈ രണ്ടിനു വ്യാഴാഴ്ച 11.30നു കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍.