മാതൃഭാഷ പഠനം; കലാജാഥകള്‍ നാളെ പ്രയാണം തുടങ്ങും
Monday, June 29, 2015 7:23 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൌജന്യ മാതൃഭാഷ പഠന ക്ളാസുകളിലെ കുട്ടികള്‍ക്കു വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മേഖലകള്‍ സമ്മാനിക്കുന്ന കലാ ജാഥ കുവൈറ്റിലെ വിവിധ മേഖലകളില്‍ നടക്കുന്ന ക്ളാസുകളിലേക്കു യാത്ര തുടങ്ങും.

ചൊവ്വാഴ്ച നടക്കുന്ന ആദ്യ പര്യടനം ഫഹഹീല്‍ മേഖലയിലെ ക്ളാസുകളിലേക്കാണ്. വൈകുന്നേരം അഞ്ചിനു മംഗഫ് കലാ സെന്ററിലാണ് ആദ്യ അരങ്ങ്. കലയുടെ കലാവിഭാഗം നേതൃത്വം നല്‍കുന്ന കലാ ജാഥയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 25 ഓളം കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്. ഒരു മാസക്കാലം നീണ്ട പരിശീലന ക്യാമ്പ് പൂര്‍ത്തീകരിച്ചാണു ജാഥ പ്രയാണം ആരംഭിക്കുന്നത്. കലാ കുടുംബാംഗവും പ്രശസ്ത നാടകപ്രവര്‍ത്തകനുമായ സുരേഷ് തോലബ്ര സംവിധാനം നിര്‍വഹിച്ച കലാ ജാഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് കലയുടെ പ്രവര്‍ത്തകര്‍ ദിലീപ് നടേരിയാണ്. പ്രമുഖ അധ്യാപക പരിശീലകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.പി. രാമകൃഷ്ണന്‍ മാസ്ററാണു ജാഥയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ജൂലൈ പകുതിയോടുകൂടി ജാഥ മുഴുവന്‍ ക്ളാസുകളിലും സന്ദര്‍ശനം നടത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍