ഒലയ്യ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം നടത്തി
Monday, June 29, 2015 7:21 AM IST
റിയാദ്: അലസത കൈവെടിഞ്ഞു മനസിനും ശരീരത്തിനും സജീവതയും സൂക്ഷ്മതയും സമ്മാനിക്കുകയാണ് വ്രതാനുഷ്ഠാനം ചെയ്യുന്നതെന്നു ഷിഫ ജാലിയാത്ത് പ്രബോധകന്‍ മുബാറക് സലഫി പ്രസ്താവിച്ചു. റിയാദ് ഒലയ്യ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസില്‍ ദൈവസ്മരണ നിലനിര്‍ത്തുന്നതിനാവശ്യമായ ഒട്ടേറെ പ്രാര്‍ഥനകള്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ദൈവികസ്തോത്രങ്ങള്‍ ഉരുവിടുന്ന നാവുകള്‍ മാത്രമല്ല ദൈവസ്മരണ നിറഞ്ഞു നില്‍ക്കുന്ന ഹൃദയങ്ങളും ഉണ്െടങ്കില്‍ മാത്രമേ ചുറ്റുവട്ടങ്ങളില്‍ നന്മകള്‍ പ്രസരിപ്പിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ഒലയ്യ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷഹനാസുദ്ദീന്‍ പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. ക്യുഎച്ച്എല്‍സി ഒന്നാംഘട്ട പരീക്ഷയില്‍ ഒലയ്യ ഏരിയയില്‍ നിന്നും ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഷാക്കിര്‍ വള്ളിക്കാപ്പറ്റ നിര്‍വഹിച്ചു. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) പ്രതിനിധി ശാനിദ് കോഴിക്കോട് പ്രസംഗിച്ചു.

സെന്റര്‍ ഭാരവാഹികളായ സദറുദ്ദീന്‍ വണ്ടൂര്‍, ഷാക്കിര്‍ പാണക്കാട്, നൌഫല്‍ കൂട്ടിലങ്ങാടി, സലിം പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.