സെന്റ് തോമസ് ഇന്ത്യന്‍ ഒസിവൈഎം അഹ്മദി കുവൈറ്റ് ഫുഡ് കൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്തു
Monday, June 29, 2015 7:20 AM IST
കുവൈത്ത്: സെന്റ് തോമസ് ഇന്ത്യന്‍ ഒസിവൈഎം അഹ്മദി കുവൈറ്റ് 'തിരുവോണപുലരി 2015' എന്ന പേരില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ഫുഡ് കൂപ്പണിന്റെ വിതരണോദ്ഘാടനം നടത്തി. അഹ്മദി സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. കുര്യന്‍ ജോണ്‍ കൂപ്പണിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കമ്മിറ്റി മെംബര്‍മാരും ഒസിവൈഎം കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.

സെന്റ് തോമസ് ഒസിവൈഎം അഹ്മദിയുടെ പത്താമത് ഓണാഘോഷം ഓഗസ്റ് 28ന് അല്‍-സാഹില്‍ സ്പോര്‍ട്സ് ക്ളബ്ബിലാണു സംഘടിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍