ഫിലഡല്‍ഫിയയില്‍ ഇടവക ആലയപ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും ജൂലൈ നാലിന്
Monday, June 29, 2015 7:18 AM IST
ഫിലഡല്‍ഫിയ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, ഫിലഡല്‍ഫിയ ഇടവക പുതുതായി വാങ്ങിയ ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ജൂലൈ നാലിനു (ശനി) രാവിലെ 10ന് സഭയുടെ

പ്രിസൈഡിംഗ് ബിഷപ് ഡോ. സി.വി. മാത്യുവിന്റെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി റവ. ജോണ്‍സണ്‍ ഡാനിയേലിന്റേയും സഹോദര ഇടവക, സഭകളിലെ പട്ടക്കാര്‍, പാസ്റര്‍മാര്‍ എന്നിവരുടെ സഹകരണത്തിലും നടക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലും വിശ്വാസികളായ ഏവരുടെയും പ്രാര്‍ഥനയും സഹകരണവും അഭ്യര്‍ഥിച്ചു.

സഭ സ്ഥാപിതമായി 54 വര്‍ഷം പിന്നിടുമ്പോള്‍, പിതാക്കന്മാര്‍ കൈമാറിയ അതിവിശുദ്ധ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കാതെ 1987-ല്‍ നാലു കുടുംബങ്ങള്‍ റിഫോംഡ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചില്‍ ആരാധന തുടങ്ങി. റവ. എം.വി. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കൂടിവരവിനെ 1988-ല്‍ സഭ, ഫിലഡല്‍ഫിയ ഇടവകയായി അംഗീകരിച്ചു. ഇടവകയിലെ അംഗങ്ങള്‍ കൂടിവന്നു. 2000- ല്‍ 20 കുടുംബങ്ങള്‍ ചേര്‍ന്നു നോര്‍ത്ത് ഈസ്റ്

ഫിലഡല്‍ഫിയായില്‍ ദേവാലയം വാങ്ങുവാനും ആരാധന തുടങ്ങുവാനും സാധിച്ചു. വീണ്ടും ഇടവകയിലെ അംഗങ്ങള്‍ കൂടിവന്നു. 2006 മുതല്‍ പുതിയ ചര്‍ച്ച് ബില്‍ഡിംഗിനുവേണ്ടി ശ്രമം ആരംഭിച്ചു. ഇപ്പോള്‍ 60-ല്‍പരം

കുടുംബങ്ങള്‍ ഇടവകയില്‍ ഉണ്ട്. 2014 നവംബറില്‍ വാര്‍മിന്‍സ്ററിലുള്ള ദേവാലയം കാണുവാനും മേയ് മാസം ദൈവകൃപയില്‍ ആശ്രയിച്ച് ഇടവകയുടെ പേരില്‍ ഒന്നര മില്യണ്‍ ഡോളറിനു വാങ്ങാന്‍ സാധിച്ചു.

മുഴുവന്‍ തുകയും ഇടവക ജനങ്ങളില്‍നിന്നു സമാഹരിക്കുവാന്‍ സാധിച്ചു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമത്രേ.

മുന്‍കാലങ്ങളില്‍ ഇടവകയില്‍ വികാരിമാരായി പ്രവര്‍ത്തിച്ച റവ. എം.വി. ഏബ്രഹം, റവ. ഡോ. സണ്ണി സി. ജോണ്‍, റവ. ബിജു തോമസ്, റവ. ഡോ. ഏബ്രഹാം ചാക്കോ എന്നീ പട്ടക്കാരുടെ സേവനങ്ങളെയും അനേക വര്‍ഷങ്ങള്‍
വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ച റവ. ഡോ. പോള്‍ പതിക്കലിനെയും, തകിടിയില്‍ ജോണ്‍ വര്‍ഗീസിനെയും അല്മായ ശുശ്രൂഷകന്‍ പി.കെ. ഏബ്രഹാമിനെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോള്‍ വികാരിയായി റവ.

ജോണ്‍സണ്‍ ഡാനിയേല്‍ പ്രവര്‍ത്തിക്കുന്നു. റിട്ടയര്‍ ചെയ്ത പട്ടക്കാരായ റവ. എം.വി. ഏബ്രഹം, റവ. എന്‍.എ. തോമസ് ശുശ്രൂഷകളില്‍ വികാരിയെ സഹായിക്കുന്നു. വൈസ് പ്രസിഡന്റായി ജോണ്‍ മാത്യു, സെക്രട്ടറിയായി ജോസ്

സാമുവല്‍, ട്രഷററായി ജോണ്‍ ബി. ജോണ്‍, അക്കൌണ്ടന്റായി ആല്‍വിന്‍ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ബില്‍ഡിംഗ് കമ്മിറ്റിയുടെ കീഴില്‍ കോ-ഓര്‍ഡിനേറ്ററായി അക്ഷീണം പ്രവര്‍ത്തിച്ച തോമസ് ഡാനിയേല്‍, സേര്‍ച്ച് കമ്മിറ്റി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച തകിടിയില്‍ ജോണ്‍ വര്‍ഗീസ്, ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി, പോഷക കമ്മിറ്റികള്‍, പ്രത്യേക ഫെസിലിറ്റി കോ-ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിച്ച റെജി ജോണ്‍, സജി കെ. വര്‍ഗീസ്, എന്നിവരെ അഭിനന്ദിച്ചു.

വിവരങ്ങള്‍ക്ക് : റവ. ജോണ്‍സണ്‍ ഡാനിയേല്‍ (വികാരി) 267-721-0767.

പള്ളിയുടെ വിലാസം: 785 വെസ്റ് സ്ട്രീറ്റ് റോഡ്, വാര്‍മിന്‍സ്റര്‍, പിഎ 18974.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്