മുസിരിസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, June 29, 2015 7:11 AM IST
ജിദ്ദ: കൊടുങ്ങല്ലൂര്‍ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഷറഫിയ വില്ലേജ് റസ്ററന്റില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

പ്രദേശവാസികളായ കുടുംബാംഗങ്ങളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത സംഗമത്തില്‍ രക്ഷാധികാരി ഹബീബ് മേത്തല റംസാന്‍ സന്ദേശം നല്‍കി. സഹജീവികളോടു കരുണ ചെയ്തുകൊണ്ടും ജീവിത വിശുദ്ധി കൊണ്ടും നോമ്പിന്റെ ചൈതന്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം സദസിനെ ഉണര്‍ത്തി. പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടവന, അബ്ദുസലാം കൂളിമുട്ടം, യൂനുസ് കാട്ടൂര്‍, ജമാല്‍ പഴച്ചോട്, ജലീല്‍ അത്താണി, മുഹമ്മദ് ഷിഹാബ് അഴീക്കോട,് നിസാര്‍ എറിയാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍