ആര്‍എസ്സി പ്യൂരിഫിക് ശ്രദ്ധേയമായി
Monday, June 29, 2015 7:10 AM IST
ദുബായി: റംസാനോടനുബന്ധിച്ചു റിസാല സ്റഡി സര്‍ക്കിള്‍ ദുബായി സോണ്‍ വിസ്ഡം സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രഫഷണല്‍ മേഖലയിലുള്ളവര്‍ക്കായി നടത്തിയ പ്യൂരിഫിക് സംഗമം ശ്രദ്ധേയമായി.

ഖിസൈസ് സഅദിയ്യ റിസാല ഭവനില്‍ നടന്ന സംഗമം ഷംസുദ്ദീന്‍ പയ്യോളി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.

ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റംസാന്‍ അതിഥി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ക്ളാസ് നയിച്ചു. നൌഫല്‍ ചെറായി, പി.ടി. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി പരപ്പന്‍ പോയില്‍, നാസര്‍ തൂണേരി, നൌഫല്‍ കുളത്തൂര്‍, നൌഫല്‍ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു. നൂറോളം പ്രഫഷണലുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗവും നടന്നു. ഷാഹുല്‍ പെരുമണ്ണ സ്വാഗതവും മന്‍സൂര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ ആലപ്പുഴ