സോഷ്യല്‍ മീഡിയ നന്മയുടെ പ്രചാരകരാകണം: വി.എം. ഇബ്രാഹിം
Monday, June 29, 2015 5:01 AM IST
ജിദ്ദ: സോഷ്യല്‍ മീഡിയ നന്മയുടെ പ്രചാരകരാകണമെന്നും സമൂഹത്തിനു ഗുണമില്ലാത്ത വിഷയങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്നും വി.എം. ഇബ്രാഹിം പറഞ്ഞു. നാലു പതിറ്റാണ്ടുകാലം ജിദ്ദ പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ മീഡിയ രംഗത്തും സോഷ്യല്‍ മീഡിയരംഗത്തും നിറസാന്നിധ്യമായിരുന്ന സമദ് കാരാടന് സോഷ്യല്‍മീഡിയ ഫോറത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രയയപ്പ് പരിപാടിക്കുശേഷം ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു .അരുവി മോങ്ങം അധ്യക്ഷത വഹിച്ചു. സാദികലി തുവ്വൂര്‍, ഇ.എം. ഹനീഫ , ബഷീര്‍ തൊട്ടിയന്‍, സലാം കരുമാരോറട്ട്, സൈഫു കൂട്ടം, നാസര്‍ മായിന്‍, കൊമ്പന്‍ മൂസ, ബഷീര്‍ കാഞ്ഞീരപ്പുഴ, ചെമ്പന്‍ മുസ്തഫ, ജരീര്‍ വേങ്ങര, നാസര്‍ വെങ്ങര, സിറാജ് ആലപ്പുഴ ഷാജു അത്താണിക്കല്‍ എന്നിവര്‍ സംസാരിച്ചു. ലത്തീഫ് നെല്ലിച്ചോട് സ്വാഗതവും അഷറഫ് നാണി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍