കുവൈറ്റ് ആക്രമണം: ചാവേറിന്റെ ചിത്രം പുറത്തുവിട്ടു
Sunday, June 28, 2015 4:04 AM IST
കുവൈറ്റ്: കഴിഞ്ഞ ദിവസം ചാവേറായ കൊലയാളിയുടെ സിസി ടിവി ദൃശ്യം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. നിസ്കാരത്തിന്റെ അവസാന ഭാഗത്ത് ധൃതിപ്പെട്ട് വെളിയില്‍നിന്നു പള്ളിയിലേക്കു കയറുന്ന കൊലയാളി അകത്തേക്കു പ്രവേശിക്കുകയും വിശ്വാസികളുടെ ഇടയിലേക്കു കയറിയതിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. കൊലയാളി വന്നതെന്നു കരുതുന്ന കാര്‍ കണ്െടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിനിടെ ചാവേറെന്ന നിലയില്‍ ചില യുവാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ടങ്കിലും സര്‍ക്കാര്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍