പരിശുദ്ധ ബാവാ ജൂലൈ ഏഴിനു ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍
Sunday, June 28, 2015 4:00 AM IST
ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസിനൊപ്പം ജൂലൈ ഏഴിനു ചൊവ്വാഴ്ച വൈകുന്നേരം 6.30-നു എഴുന്നെള്ളുന്ന പരിശുദ്ധ ബാവായെയും സംഘത്തെയും ഇടവക വികാരി ഫാ. രാജു ദാനിയേല്‍, ട്രസ്റി ഷിബു മാത്യു, സെക്രട്ടറി ബിജി ബേബി, ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കുന്നതാണ്.

സന്ധ്യാനമസ്കാരത്തിനുശേഷം പരിശുദ്ധ ബാവാ അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്. ഭദ്രാസനതല ഫാമിലി കോണ്‍ഫറന്‍സ്, സൌത്ത് വെസ്റ് ഭദ്രാസന അസംബ്ളി, കാതോലിക്കാ ദിന സമാഹരണ യോഗം എന്നിവയില്‍ പങ്കെടുക്കാനാണു പരിശുദ്ധ ബാവയും, നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ എത്തുന്നത്.

ഡാളസിലെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികരും സഭാംഗങ്ങളും പരിശുദ്ധ ബാവായുടെ ദര്‍ശനത്തിനായി എത്തുമെന്നു വലിയപള്ളി സ്വീകരണ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം