ദുബായി പോലീസിന്റെ സേവനം പൊതുജനങ്ങള്‍ക്കുവേണ്ടി: മേജര്‍ ഇബ്രാഹിം സക്കര്‍ അല്‍ അലി
Saturday, June 27, 2015 8:27 AM IST
ദുബായി: രാജ്യ,മത,ഭേദമന്യെ ഏവര്‍ക്കും തത്തുല്യമായ സേവനമാണ് ദുബായി പോലീസിന്റെ ലക്ഷ്യമെന്ന് മേജര്‍ ഇബ്രാഹിം സക്കര്‍ അല്‍ അലി. ദുബായി കെഎംസിസി ഇഫ്ത്താര്‍ ടെന്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവണ്‍മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ദുബായി കെഎംസിസിയുടെ പ്രവര്‍ത്തനം എല്ലാ ദേശക്കാര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായി പോലീസ് സംഘടിപ്പിക്കുന്ന എല്ലാ പ്രചരണ പരിപാടികളിലും ദുബായി കെഎംസിസിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ദുബായി പോലീസ് ഉദ്യോഗസ്ഥരും കമ്യൂണിറ്റി അഥോറിറ്റി അധികാരികളും കെഎംസിസി ഇഫ്താര്‍ ടെന്റില്‍ പങ്കെടുത്തു.

കോണ്‍സുലര്‍ ഡോ. ടി. ടിജു, സയിദ് മൊഹമ്മദ് കോയ ജമാലുല്ലൈലി തങ്ങള്‍, ഹെഡ് ലൈസന്‍സ് സെക്ഷന്‍ സാലെഹ് അല്‍ മസ്മി, ഹെഡ് ഇന്‍സ്പെക്ഷന്‍ സെക്ഷന്‍ സയിദ് അല്‍ മുഹൈരി, പളനി ബാബു സിഡിഎ, ഡോ. സൌദ് അഹമ്മദ് അസീസ്, ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, എല്‍വിസ് ചുമര്‍ ജയ് ഹിന്ദ് ടിവി, എംസിഎ നാസര്‍ മീഡിയ വണ്‍, ശശീധരന്‍ മാതൃഭൂമി, അഡ്വ. സാജിദ് അബൂബക്കര്‍, എ.സി ഇസ്മൈല്‍, ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍