ബേപ്പൂര്‍ കെഎംസിസി വിവാഹ ധനസഹായം കൈമാറി
Saturday, June 27, 2015 8:21 AM IST
ദമാം: ബേപ്പൂര്‍ മണ്ഡലം കെഎംസിസി നാട്ടില്‍ നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫറോക്ക് പുല്ലിക്കടവ് സ്വദേശി ബാബു രാജന്റെ മകള്‍ക്കുള്ള വിവാഹ ധനസഹായം കൈമാറി.

ഫറോക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. ആസിഫ് ബാബു രാജന്റെ വസതിയിലെത്തിയാണ് ധനസഹായം കൈമാറിയത്. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ എം. ബാക്കിര്‍, ടി.പി. സലിം, ദമാം ബേപ്പൂര്‍ മണ്ഡലം കെഎംസി വൈസ് പ്രസിഡന്റ് നാസര്‍, കെ.സി. ശ്രീധരന്‍, റസാക്ക് പേട്ട, സുബൈര്‍ മരുതിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം