മൂന്നാമത് ഓര്‍മ സോക്കര്‍ ടൂര്‍ണമെന്റ് ആന്‍ഡ് ഫാമിലി ഡേ 2015 ഓഗസ്റ് ഒന്നിന്
Saturday, June 27, 2015 8:16 AM IST
ടോറന്റോ: ഒന്‍ടാരിയോ റീജണല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അങ ഞഡആആഋഞ & എഛഞങ ഏഅടഗഋഠട കചഇ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ് ഒന്നിനു (ശനി) രാവിലെ ഒമ്പതു മുതല്‍ മിസിസാഗ വൈല്‍ഡ് വുഡ് സ്റേഡിയത്തില്‍ നടക്കും.

ഒന്‍ടാരിയോയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് അങ ഞഡആആഋഞ & എഛഞങ ഏഅടഗഋഠട കചഇ നു വേണ്ടി ജോ മാത്യു സ്പോന്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും 1001 കനേഡിയന്‍ ഡോളറുമാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് ട്രോഫിയും മോഹന്‍ദാസ് (എയര്‍പോര്‍ട്ട് നിസാന്‍) നല്‍കുന്ന 301 കനേഡിയന്‍ ഡോളറും ലഭിക്കും.

വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ജോ മാത്യു (അങ ഞഡആആഋഞ & എഛഞങ ഏഅടഗഋഠട കചഇ), ഓര്‍മ ഭാരവാഹികള്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും.

കുട്ടികള്‍ക്കുവേണ്ടിയുള്ള ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങള്‍, സ്പെല്ലിംഗ് ബി, മെമ്മറി ടെസ്റ്, ഫാമിലി ക്വിസ് എന്നിവ ഫാമിലി ഡേ യുടെ ഭാഗമായി തദ്അവസരത്തില്‍ നടക്കും. എല്ലാവരേയും ഓര്‍മയുടെ മൂന്നാമത് ഓര്‍മ സോക്കര്‍ ടൂര്‍ണമെന്റ് ആന്‍ഡ് ഫാമിലി ഡേ 2015 യിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓര്‍മ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള