കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്സ് ഫോറം സെമിനാര്‍ ജൂണ്‍ 27ന്
Friday, June 26, 2015 8:05 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സീനിയേഴ്സ് ഫോറം യോഗം ജൂണ്‍ 27നു (ശനി) ഡാളസില്‍ നടക്കും. ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ) ഓഡിറ്റോറിത്തില്‍ രാവിലെ പത്തു മുതല്‍ പന്ത്രണ്ടു വരെയാണ് പരിപാടി.

സ്ട്രോക്ക്, പാര്‍ക്കിന്‍സന്‍, അല്‍ഷിമേഴ്സ്, ഡിമെന്‍ഷിയ എന്നീ വിഷയങ്ങളില്‍ ഡോ. ശ്രീകുമാരന്‍ നായരും ജെറിയാട്രിക് ന്യൂട്രിഷന്‍, ഡയറ്റ് ചേയ്ഞ്ച് ഫോര്‍ സീനിയേഴ്സ് എന്നീ വിഷയത്തില്‍ ജയ ചാക്കോ എംഎസ് ആര്‍ഡിയും സെമിനാറുകള്‍ നയിക്കും.

സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍