സൌഹൃദത്തനിമ ജൂണ്‍ 30ന്
Friday, June 26, 2015 8:01 AM IST
കുവൈറ്റ്: മതം മനുഷ്യ നന്മയ്ക്ക് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുവൈറ്റിലെ പ്രമുഖ കലാ-സാംസ്കാരിക-സാമൂഹ്യ കൂട്ടായ്മയായ തനിമ റംസാനോടനുബന്ധിച്ച് മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും സമൂഹ നോമ്പുതുറയും മതസൌഹാര്‍ദസംഗമവും സംഘടിപ്പിക്കുന്നു.

ജൂണ്‍ 30നു (ചൊവ്വ) ഉച്ചകഴിഞ്ഞ് 5.30ന് അബാസിയായിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മത, സാമൂഹ്യ, സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്ത് സന്ദേശങ്ങള്‍ നല്‍കും. സംഘടന പ്രതിനിധികളും മറ്റു പ്രമുഖ്യവ്യക്തികളും പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍