യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി
Friday, June 26, 2015 8:00 AM IST
അബാസിയ: വെല്‍ഫയര്‍ കേരള കുവൈറ്റ് ഇഫ്താര്‍ സംഗമവും യാത്രയപ്പും സംഘടിപ്പിച്ചു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ പാശ്ചാതലത്തില്‍ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി വെല്‍ഫയര്‍ കേരള വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി. അബ്ദു റസാക്ക് പഠന ക്ളാസ് നടത്തി. തുടര്‍ന്നു കുവൈറ്റ് വിട്ടു പോകുന്ന പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റും സാല്‍മിയ മേഖല പ്രസിഡന്റുമായ അബ്ദുള്ള കാദിരിക്കും സെന്‍ട്രല്‍ കമ്മിറ്റി അംഗവും അമ്മാന്‍ യൂണിറ്റ് പ്രസിഡന്റുമായ റംല കാദിരിക്കും യാത്രയപ്പു നല്‍കി.

ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ അനിയന്‍കുഞ്ഞ്, കെ അബ്ദുറഹ്മാന്‍, സെക്രട്ടറി സനോജ്, ലായിക് അഹ്മദ്, ഫൈസല്‍ മഞ്ചേരി, യൂനുസ് സലിം തുടങ്ങിയവര്‍ സംസാരിച്ചു. വെല്‍ഫയര്‍ കേരള കുവൈറ്റ് കേന്ദ്ര പ്രസിഡന്റ് അന്‍വര്‍ സയിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മജീദ് നരിക്കോടന്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍