പ്രഫുല്‍ ബിദ്വായിയുടെ നിര്യാണത്തില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് അനുശോചിച്ചു
Friday, June 26, 2015 7:58 AM IST
കുവൈറ്റ് സിറ്റി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റുമായ പ്രഫുല്‍ ബിദ്വായിയുടെ നിര്യാണത്തില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് അനുശോചിച്ചു.

ആണവ വിരുദ്ധ പ്രചാരകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അദ്ദേഹം കോര്‍പറേറ്റ്വത്കരണത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായി ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തികൂടിയായിരുന്നു. ഫാസിസത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും സാധാരണക്കാരുടെ പക്ഷത്തുനിന്ന് പോരാടുകയും ചെയ്ത ആക്ടിവിസ്റായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍