പാലാ-മീനച്ചില്‍ താലൂക്ക് പിക്നിക്കും സമ്മേളനവും ജൂലൈ 11-ന്
Friday, June 26, 2015 5:23 AM IST
ഷിക്കാഗോ: പതിനഞ്ചാമത് പാലാ-മീനച്ചില്‍ താലൂക്ക് പിക്നിക്കും സമ്മേളനവും 2015 ജൂലൈ 11ന് (ശനിയാഴ്ച) മോര്‍ട്ടന്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍ നടത്തും.

പാലാ- മീനച്ചില്‍താലൂക്കില്‍ നിന്നു ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയ നടത്തുന്ന പിക്നിക്കും സമ്മേളനവും രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ഏഴു വരെയാണു പരിപാടികള്‍ അരങ്ങേറുക.

പിക്നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ രാവിലെ പതിനൊനിന്നു തുടങ്ങുന്നതാണ്. നാടിന്റെ സംസ്കാരവും തനിമയും നിലനിര്‍ത്തുന്നതിനുള്ള ഈ കൂട്ടായ്മയിലേക്കു പാലാ മീനച്ചില്‍ താലൂക്കില്‍നിന്നുള്ള എല്ലാ പ്രദേശവാസികളെയും അഭ്യുദയകാംക്ഷികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് ഒറ്റപ്ളാക്കല്‍ (312 231 3345), സിബി പാറേക്കാട്ട് (847 209 1142), റ്റോമി വെള്ളൂക്കുന്നേല്‍ (630 730 9622).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം