ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി കുടുംബസംഗമം യോങ്കേഴ്സില്‍
Friday, June 26, 2015 5:23 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ഒരു കുടുംബസംഗമം ജൂണ്‍ മാസം 26-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ പതിനൊന്നു വരെ 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള മുംബൈ സ്പൈസസ് റസ്ററന്റില്‍ നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

യോങ്കേഴ്സിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കു തിരക്കിട്ട തങ്ങളുടെ ജീവിതത്തില്‍ ഒരല്പ സമയം ആസ്വദിക്കുന്നതിനും, പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു സുവര്‍ണാവസരമാണിത്.

പ്രസ്തുത കുടുംബസംഗമത്തില്‍ യോങ്കേഴ്സിലും, സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കും. ഫോമാ, ഫൊക്കാനാ എന്നിവയുടെ നാഷ്ണല്‍ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമെന്യേ ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

വിഭവസമൃദ്ധമായ ഡിന്നറിനുപുറമേ പലതരത്തിലുള്ള കലാപരിപാടികളുമുണ്ടായിരിക്കും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്: ഇട്ടന്‍ ജോര്‍ജ് (914 607 7367), വൈസ് പ്രസിഡന്റ് എം.കെ.മാത്യൂസ് (91480 65007), ട്രഷറര്‍ ജോര്‍ജ് കുട്ടി ഉമ്മന്‍ (914 374 7624), കോര്‍ഡിനേറ്റര്‍ അലക്സ് തോമസ് (914 473 0142), പിആര്‍ഒ : ബിനു ചാവറ (914 471 2107), സെക്രട്ടറി തോമസ് കൂവള്ളൂര്‍ (914 471 2107) തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം