അബൂബക്കര്‍ കുടുംബ സഹായഫണ്ട് കൈമാറി
Thursday, June 25, 2015 5:02 AM IST
റിയാദ്: അസുഖബാധിതനായി ചികിത്സാര്‍ഥം നാട്ടില്‍ പോയി മരണപ്പെട്ട കിയോസ് മെംബര്‍ കണ്ണൂര്‍ മയ്യില്‍ സ്വദേശി അബൂബക്കറിന്റെ കുടുംബത്തിനു കിയോസ് സുരക്ഷാപദ്ധതി പ്രകാരമുള്ള ധനസഹായമായ ഒരു ലക്ഷം രൂപ കിയോസ് ട്രഷറര്‍ ടി എം ഷാക്കിറും ഉപദേശക സമിതി അംഗം എം എന്‍ അബ്ദുല്‍റഹ്മാനും ചേര്‍ന്ന് അബൂബക്കറിന്റെ സഹോദരന്‍ മുഹമ്മദ് ഫാറൂഖിന് കൈമാറി. നേരത്തെ നാട്ടിലേക്കുള്ള ടിക്കറ്റിനും ചികിത്സയ്ക്കുവേണ്ടിയും ആറായിരം റിയാല്‍ കിയോസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍