ഹല്‍ഡിറാം ഉത്പന്നങ്ങളുടെ വില്പന അമേരിക്കയില്‍ നിരോധിച്ചു
Thursday, June 25, 2015 4:59 AM IST
വാഷിംഗ്ടണ്‍ ഡിസി: മാഗി ഉത്പന്നങ്ങളുടെ വില്പന ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും നിര്‍ത്തിവച്ചതിനു പുറകെ അമേരിക്കയിലെ ഇന്ത്യന്‍ സ്റ്റോറുകളില്‍ സുലഭമായി ലഭിക്കുന്ന ഹല്‍ഡിറാം ഉല്‍പന്നങ്ങളുടെ വില്പന അമേരിക്കയില്‍ പൂര്‍ണമായും നിരോധിച്ചതായി യുഎസ് ഫൂങ്ങ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

അമിതതോതിലുള്ള പെക്റ്റിസൈഡ്, ബാക്ടീരിയ എന്നിവ കണ്െടത്തിയ ഹല്‍ഡി ഉല്‍പന്നങ്ങളായ കുക്കീസ്, വാഫേഴ്സ്, ബിസ്ക്കറ്റ് എന്നിവയാണു നിരോധപട്ടികയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.
2014ല്‍ ഹല്‍ഡിറാം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. 2015 ആദ്യ അഞ്ചുമാസത്തിനുള്ളില്‍ ഇത്തരം ഉത്പന്നങ്ങളുടെ നിരോധനം മറ്റു രാജ്യങ്ങളേക്കാള്‍ ഇന്ത്യയെയാണു സാരമായി ബാധിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന പെക്റ്റിസൈഡിന്റെ അളവ് യുഎസില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നാണു യുഎസ് എഫ്ഡിഎ പറയുന്നത്.

ഹല്‍ഡിറാം ഉത്പന്നങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നാണു ഹല്‍ഡിറാം കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഉത്പന്നമായ ഹല്‍ഡിറാമിന്റെ വില്പന നിരോധിച്ചതിനെതിരേ എങ്ങനെയാണ് ഇന്ത്യ പ്രതികരിക്കുക എന്നതാണു പ്രവാസി ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍