അലിഗഡ് മുസ്ലിം സര്‍വകലാശാല അലൂമ്നിക്ക് പുതിയ ഭാരവാഹികള്‍
Wednesday, June 24, 2015 8:14 AM IST
റിയാദ്: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓള്‍ഡ് ബോയ്സ് അസോസിയേഷന്‍ (അമൂബ) റിയാദ് ചാപ്റ്റര്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എന്‍ജിനിയര്‍ സുഹൈല്‍ അഹമ്മദ് (പ്രസിഡന്റ്), സല്‍മാന്‍ ഖാന്‍ (വൈസ് പ്രസിഡന്റ്), അര്‍ഷദ് അലി ഖാന്‍ (ജനറല്‍ സെക്രട്ടറി), സയിദ് മുഹമ്മദ് മുതയ്യബ്, ഡോ. അഹദ് ചൌധരി (ട്രഷറര്‍മാര്‍) എന്നിവരേയും നിര്‍വാഹക സമിതി അംഗങ്ങളായി ഫിറോസ് ഖാന്‍, അബ്രാര്‍, ആരിഫ്, ബാബര്‍, ഇര്‍ഷാദ് എന്നിവരെയും തെരഞ്ഞെടുത്തു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ. മുഹമ്മദ് അഹമ്മദ് ബാദുഷ അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗം എന്‍ജിനിയര്‍ താരിഖ് മസൂദ് ഉദ്ഘാടനം ചെയ്തു. അമൂബ മുന്‍ പ്രസിഡന്റ് മുഹമ്മദ് സിഖാം ഖാന്‍ അലിഗഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രം അവതരിപ്പിച്ചു. ഡോ. മുഹമ്മദ് ബാദുഷ അമൂബയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍