പനോരമ ഇഫ്ത്താര്‍ സംഘടിപ്പിച്ചു
Wednesday, June 24, 2015 7:24 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. പരിപാടിയില്‍ പനോരമ കുടുംബാംഗങ്ങളോടൊപ്പം കിഴക്കന്‍ പ്രവിശ്യയിലെ വിശിഷ്ട വ്യക്തിത്വങ്ങളും മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കുചേര്‍ന്നു.

പനോരമ ചെയര്‍മാന്‍ സെബി ഏബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങില്‍ അഹമ്മദ് പുളിക്കല്‍, അബ്ദുള്‍ ഹമീദ്, പി.എം. നജീബ്, ചെറിയാന്‍ നിരണം, അലിക്കുട്ടി ഒളവട്ടൂര്‍, ബിജു കല്ലുമല, അഡ്വ. കെ.വൈ സുധീന്ദ്രന്‍, ബോബന്‍ തോമസ്, പി.ടി. അലവി, അനില്‍ കുറിച്ചിമുട്ടം, മജീബ് കളത്തില്‍, നാസ് വക്കം, ഉണ്ണി പൂച്ചെടിയില്‍, ഹബീബ് ഏലംകുളം തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ മതസ്ഥരായ ആളുകള്‍ അധിവസിക്കുന്ന ഭാരതത്തിന്റെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കുന്നതില്‍ ഇത്തരം കൂടിച്ചേരലുകള്‍ സഹായിക്കുമെന്ന് പരിപാടിയില്‍ പ്രസംഗിച്ച അലിക്കുട്ടി ഒളവട്ടൂര്‍ ചൂണ്ടിക്കാട്ടി.

പനോരമ പ്രസിഡന്റ് സി.എം. സുലൈമാന്‍ നന്ദി പറഞ്ഞു. രാധാകൃഷ്ണന്‍ ഓമല്ലൂര്‍, മെഹബൂബ് പത്തനംതിട്ട, ഷാജഹാന്‍ വല്ലന, റോയ് കുഴിക്കാല, സാജന്‍ കൈപ്പട്ടൂര്‍, മാത്യു ജോര്‍ജ്, ബേബിച്ചന്‍ ഇലന്തൂര്‍, ബിനു മരുതിക്കല്‍, ജേക്കബ് മാരാമണ്‍, ബിനു മാമ്മന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.