ഇസ്ലാഹി സെന്റര്‍ പഠന ക്ളാസും നോമ്പുതുറയും
Wednesday, June 24, 2015 5:08 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പഠന ക്ളാസും നോമ്പുതുറയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

ഹവല്ലി യൂണിറ്റിന്റെ പരിപാടി ജൂണ്‍ 25നു (വ്യാഴം) വൈകുന്നേരം അഞ്ചിന് ശഅബ് പെട്രോള്‍ പമ്പിനുള്ള സമീപത്തുള്ള മലയാള ഖുത്ബ നടക്കുന്ന മസ്ജിദുല്‍ അല്‍ റിഫായില്‍ നടക്കും. പരിപാടിയില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ സാബിര്‍ നവാസ് മദനി, ശബീബ് സ്വലാഹി എന്നിവര്‍ ക്ളാസെടുക്കും.

26നു (വെള്ളി) വൈകുന്നേരം നാലിന് അബാസിയ മസ്ജിദ് അദ് വാനിയില്‍ (ടെലികമ്യൂണിക്കേഷന് എതിര്‍വശത്തുള്ള മലയാള ഖുത്ബ നടക്കുന്ന പള്ളി) നടക്കും. പരിപാടിയില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ സാബിര്‍ നവാസ് മദനി, മഅഷൂഖ് സ്വലാഹി, അബ്ദുള്‍ റഷീദ് കൊടക്കാട് എന്നിവര്‍ ക്ളാസെടുക്കും. 

മംഗഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം 26നു (വെള്ളി) വൈകുന്നേരം അഞ്ചിന് മംഗഫ് മലയാള ഖുത്ബ നടക്കുന്ന പള്ളിയില്‍ (കലിമാത്ത് സെന്ററിനു സമീപം) നടക്കും. പരിപാടിയില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റിലെത്തിയ ശബീബ് സ്വലാഹി, സെന്റര്‍ ദായി അബ്ദുള്‍ സലാം സ്വലാഹി എന്നിവര്‍ ക്ളാസുകളെടുക്കും.

എല്ലാ പരിപാടികളിലും സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 90993775, 97862324, 24342698, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍