ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വിബിഎസും പെരുന്നാളും
Tuesday, June 23, 2015 8:08 AM IST
ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ളീഹന്മാരില്‍ തലവനുമായ പരിശുദ്ധ പത്രോസ് ശ്ളീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തി വരാറുളള പെരുന്നാളും കുട്ടികളുടെ വെക്കേഷന്‍ ബൈബിള്‍ സ്കൂളും സംയുക്തമായി ജൂണ്‍ 25, 26, 27, 28 തീയതികളില്‍ ആഘോഷിക്കുന്നു.

ജൂണ്‍ 21നു (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിനു തുടക്കം കുറിച്ചു.

27നു (ശനി) വൈകുന്നേരം ആറിനു പെരുന്നാളിനോടനുബന്ധിച്ചു സന്ധ്യാ പ്രാര്‍ഥനയും 6.45നു പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ഡീക്കന്‍ ബെന്നി ചിറയിലിന്റെ വചനപ്രഘോഷണവും തുടര്‍ന്നു റാസ, ഫയര്‍ വര്‍ക്സ്, ചെണ്ട മേളം എന്നിവ നടക്കും. രാത്രി എട്ടിനു പ്രശസ്ത ഗായകന്‍ ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ സംഗീതസന്ധ്യയും ഒമ്പതിനു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

28നു (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥനയും 10നു നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മിത്വം വഹിക്കും. ഫാ. ജോണ്‍ തെക്കേടത്ത് കോര്‍ എപ്പിസ്കോപ്പ, ഫാ. ജോയി ജോണ്‍ എന്നിവരുടെ സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഈ വര്‍ഷം ഹൈസ്കൂള്‍, കോളജ്, സണ്‍ഡേ സ്കൂള്‍ തലത്തില്‍ ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കല്‍ ചടങ്ങ്, കത്തീഡ്രലിന്റെയും മദ്ബഹായുടെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനുളള തുടക്കം കുറിക്കല്‍, ഇദംപ്രഥമമായി ആരംഭിച്ച സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ സോക്കര്‍ ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം തുടങ്ങിയവ നടക്കും. തുടര്‍ന്ന് കൈമുത്ത്, നേര്‍ച്ച വിളമ്പ്, കൊടിയിറക്കം എന്നിവയോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു സമാപനം കുറിക്കും.

പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള വിബിഎസ്, 25, 26, 27 (വ്യാഴം, വെളളി, ശനി) തീയതികളില്‍ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ സണ്‍ഡേ സ്കൂളിലെ പ്രഗല്ഭരായ അധ്യാപകരുടെ നേതൃത്വത്തിലും യൂത്ത് ലീഗിന്റെ സഹകരണത്തിലുമായിട്ടാണു നടത്തുന്നത്. ഈ വര്‍ഷത്തെ തീം ‘ഇമാു ഉശര്ീെല്യൃ ഖലൌ മ ണീൃസ ഠവൃീൌഴവ ൌ’ എന്നാണ്. പ്രീ കിന്റര്‍ ഗാര്‍ഡന്‍ (4 വയസ്) 10-ാം ക്ളാസ് വരെയുളള കുട്ടികള്‍ക്കു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണു വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.

27നു (ശനി) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.30 വരെയാണു വിബിഎസ്. സമാപനച്ചടങ്ങ് വൈകുന്നേരം അഞ്ചിന് ആരംഭിക്കും.

പെരുനാളിലും വെക്കേഷന്‍ ബൈബിള്‍ ക്ളാസിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള കുട്ടികളെയും വിശ്വാസികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ംംം.മെശിുലലൃേ രമവേലറൃമഹ.രീാ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്