'ദി ബാസില്‍ ആര്‍ട്സ്' ഭാരവാഹികള്‍
Tuesday, June 23, 2015 7:14 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ കലാ,സാംസ്കാരിക സംഘടനയായ 'ദി ബാസില്‍ ആര്‍ട്സി'ന്റെ 2015-16 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി വര്‍ഗീസ് ജോസഫ് (പ്രസിഡന്റ്), ലിജു ജോസഫ് (വൈസ് പ്രസിഡന്റ്), മനോജ് തോമസ് (ജനറല്‍ സെക്രട്ടറി), ബിജു ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), അനീഷ് തോമസ് (ട്രഷറര്‍), ജെറി ജോണ്‍ കോശി (ആര്‍ട്സ് സെക്രട്ടറി), അന്നമ്മ ഇട്ടി (ലേഡീസ് ചെയര്‍പേഴ്സന്‍) എന്നിവരേയും കമ്മിറ്റിയംഗങ്ങളായി ഏബ്രഹാം വര്‍ഗീസ്, ഡോ. ജോര്‍ജ് ഫിലിപ്പ്, ജിജി ജോണ്‍, ഇട്ടി വര്‍ഗീസ്, ജോണ്‍ ജോര്‍ജ്, സിബി അലക്സാണ്ടര്‍, തോമസ് ജോര്‍ജ്, വിനോദ് തോമസ്, ഷൈജു കുര്യന്‍ (എക്സ് ഒഫിഷ്യോ) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍