ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ജൂണ്‍ 27, 28 തീയതികളില്‍
Tuesday, June 23, 2015 7:06 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പ്പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ പത്രോസ് ശ്ശീഹായുടെ ഓര്‍മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും ജൂണ്‍ 27,28 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു.

പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് ജൂണ്‍ 21 നു (ഞായര്‍) വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍ എപ്പിസ്കോപ്പ പെരുന്നാളിനു കൊടിയേറ്റി.

27 നു (ശനി) വൈകുന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും വചനസന്ദേശവും ഉണ്ടായിരിക്കും.

28 നു (ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും പത്തിനു വിശുദ്ധ കുര്‍ബാനയും പ്രസംഗവും 12നു പ്രദക്ഷിണവും ആശിര്‍വാദവും ഒന്നിനു പാച്ചോര്‍ നേര്‍ച്ചയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. രണ്ടിനു കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

ഈ വര്‍ഷത്തെ പെരുന്നാളിനു ഹൂസ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരിയും സുവിശേഷപ്രസംഗകനുമായ ഫാ. ബിനു ജോസഫ് മുഖ്യാതിഥിയായിരിക്കും.

പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്യനാമത്തില്‍ വികാരി സക്കറിയ കോര്‍എപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ജാസന്‍ ജോണ്‍ (വൈസ് പ്രസിഡന്റ്) 630 205 2677, ജീവന്‍ തോമസ് (സെക്രട്ടറി) 847 209 8965, സാബു മാത്യു (ട്രഷറര്‍) 847 477 0099.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം