റിഗായി ഹവല്ലി ഏരിയകളിലും മാതൃഭാഷ പഠന ക്ളാസുകള്‍ ആരംഭിച്ചു
Tuesday, June 23, 2015 6:58 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൌജന്യ മാതൃഭാഷാ പഠന ക്ളാസുകള്‍ റിഗായി ഹവല്ലി ഏരിയകളിലും സജീവമായി.

റിഗായിലെ ആദ്യ ക്ളാസ് ഓള്‍ഡ് റിഗായില്‍ ഹരികുമാറിന്റെ വസതിയില്‍ സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനും മൂട് ഉദ്ഘാടനം ചെയ്തു. പഠന സഹായി അധ്യാപകന്‍ അജ്നാസിനു പ്രിന്‍സ്റന്‍ ഡിക്രൂസ് കൈമാറി. മുസ്തഫ, ശിഖ ജെഫ്രി, കല റിഗായി യൂണിറ്റ് കണ്‍വീനര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ന്യൂ റിഗയില്‍ വിനോദിന്റെ വസതിയില്‍ ആരംഭിച്ച ക്ളാസ് കണ്‍വീനര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലയിലെ മൂന്നാമത്തെ ക്ളാസ് ആര്‍ട്ടിസ്റ് ശ്രീരാജിന്റെ വസതിയില്‍ ആരംഭിച്ചു.

ഹവല്ലിയിലെ ആദ്യക്ളാസ് ശ്രീജിത്തിന്റെ വസതിയില്‍ കല കുവൈറ്റ് ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. അരുണ്‍കുമാര്‍, അബ്ദുള്‍ നിസാര്‍, സജിത്ത് കടലുണ്ടി, കൃഷ്ണകുമാര്‍ എന്നിവരും സംബന്ധിച്ചു. റിഗായി ഹവല്ലി ഏരിയകളിലെ ക്ളസുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 69903354, 97191357 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍