നെസ്റോ മെഗാ നറുക്കെടുപ്പില്‍ മൂന്നു ബിഎംഡബ്ള്യു കാറുകള്‍ ഇന്ത്യക്കാര്‍ക്ക്
Monday, June 22, 2015 8:18 AM IST
റിയാദ്: ഈസ്റ് വെസ്റ് ഗ്രൂപ്പിന്റെ നെസ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി നടത്തിയ ഡ്രൈവ് യുവര്‍ ഡ്രീം കാര്‍ സമ്മാനപദ്ധതിയുടെ മെഗാ നറുക്കെടുപ്പു കഴിഞ്ഞ ദിവസം സൌദി അറേബ്യയിലെ എല്ലാ ശാഖകളിലും നടന്നു. റിയാദിലെ അസീസിയ നെസ്റോ ഗാര്‍ഡേനിയയില്‍ മുഹന്നത്ത് യഹിയ മഹ്ഷി എന്ന സൌദി പൌരനും മറ്റു മൂന്ന് ബ്രാഞ്ചുകളില്‍ ഇന്ത്യക്കാര്‍ക്കുമാണ് ഇത്തവണ ബിഎംഡബ്ള്യു കാര്‍ സമ്മാനമായി ലഭിച്ചത്.

ബത്ഹ ബ്രാഞ്ചില്‍ യുപി സ്വദേശിയായ ഹാജി സുലൈമാന്‍ അഹമ്മദിനും മലസ്, ദമാം എന്നീ ശാഖകളില്‍ യഥാക്രമം മലയാളികളായ മുഹമ്മദ് ഷിഹാബ്, ഫസലുദ്ദീന്‍ എന്നിവര്‍ക്കുമാണു മെഗാ സമ്മാനം ലഭിച്ചത്.

പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടന്നു വന്ന വിന്‍ യുവര്‍ സ്കൂള്‍ ഫീ ഫോര്‍ വണ്‍ ഇയര്‍ സമ്മാന പദ്ധതി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേറിട്ട അനുഭവമായതായി മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമ്മാനപദ്ധതിയോടൊപ്പം നെസ്റോ ഹൈപ്പറില്‍ നടത്തി വന്ന കില്ലര്‍ ഓഫറിനും വന്‍ പ്രതികരണമാണ് ലഭിച്ചത്. തുഛമായ വിലയില്‍ സുഭിക്ഷമായ ജീവിതം എന്ന മുദ്രാവാക്യവുമായി നെസ്റോ ഉപയോക്താക്കളുടെ മുക്തകണ്ഠ പ്രശംസ നേടിയതായി മാനേജ്മെന്റ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍