പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര
Monday, June 22, 2015 8:16 AM IST
ന്യൂയോര്‍ക്ക്: ഫോമ 2014-16 ഭരണസമിതി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടു ജനഹൃദയം പിടിച്ചടക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍നിന്നു വിഭിന്നമായി കേരള കണ്‍വന്‍ഷനുശേഷം ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ചറിയുവാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര നടത്താന്‍ തീരുമാനിച്ചു.

പത്തനംതിട്ട സ്വദേശിയും ഫോമ പ്രസിഡന്റുമായ ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍ കോന്നി ഇക്കോ ടൂറിസം സെന്ററില്‍നിന്ന് ആരംഭിച്ച് നടവത്തുംമൂഴി, കൊക്കോത്തോട്, കുറിച്ചി, നാരകനരുവി, ആശാരിപ്പാറ, ഉക്കലന്‍തോടു വഴി ഗവിയിലേക്കാണു യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കാടിനെ അടുത്തറിയുവാനും സൌന്ദര്യം ആസ്വദിക്കുവാനും അടവിയില്‍നിന്നു കുട്ടവഞ്ചിയില്‍ ഏഴു കിലോമീറ്റര്‍ യാത്രയോടുകൂടി തുടങ്ങുന്ന യാത്ര കോന്നി ആനക്കൂടു സന്ദര്‍ശിച്ചു തികച്ചും വനാന്തരങ്ങളിലൂടെ ഒരു ഗവിയാത്ര. ഏതൊരു അമേരിക്കന്‍ മലയാളിക്കും ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഏടായിരിക്കും ഇതെന്നു ഫോമ സെക്രട്ടറി ഷാജി എഡ്വേഡ് അഭിപ്രായപ്പെട്ടു.

വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി ഏഡ്വഡ് 917 439 0563, ജോയ് ആന്റണി 954 328 5009.