യോഗാദിനാചരണം: ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പങ്കെടുത്തു; തലസ്ഥാനനഗരിയിലും ആവേശമായി
Monday, June 22, 2015 8:16 AM IST
അബുദാബി: യുഎയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ഭരണ സാരഥിയുടെ സാന്നിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ആവേശകരമായി.

വിശാലമായ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ എത്തിയ ആയിരങ്ങള്‍ യോഗദി നാചരണത്തെ ആഘോഷമാക്കി. നിരവധി വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

യുഎഇ സംസ്കാരിക, യുവജന, സാമൂഹ്യകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. വര്‍ണ ബലൂണുകള്‍ പറത്തിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. അബുദാബിയിലെ വിവിധ സംസ്കാരിക, സാമൂഹ്യ, മത സംഘടനാ നേതാക്കള്‍, വ്യാപാര,വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യോഗാചാര്യന്‍ സാകേത് കക്കര്‍ യോഗഭ്യാസത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ആര്‍ട്ട് ഓഫ് ലിവിംഗ്, സഹജ് യോഗ, ഇഷ ഫൌണ്േടഷന്‍ ആന്‍ഡ് രാജ യോഗ തുടങ്ങിയ സംഘടനകളും യോഗദിനാചരണത്തില്‍ സഹകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള