അജ്വ ഇഫ്ത്താര്‍ സംഗമം നടത്തി
Monday, June 22, 2015 8:15 AM IST
ജിദ്ദ: ആത്മ സംസ്കരണം ജീവകാരുണ്യം മനുഷ്യാവകാശം എന്നീ ലക്ഷ്യത്തിലധിഷ്ഠിധമായി 2013 മേയ് മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ അന്‍വാര്‍ ജസ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നോമ്പു തുറയും ഇഫ്ത്താര്‍ സംഗമവും നടത്തി.

ഇഫ്ത്താറിനു മുന്നോടിയായി നടന്ന ആത്മീയസദസിനും പ്രത്യേക പ്രാര്‍ഥനയ്ക്കും അബ്ദുള്ള മുസ്ലിയാര്‍ കൊല്ലം നേതൃത്വം നല്‍കി. ജിദ്ദയിലെ വിവിധ സംഘടനാ പ്രധിനിധികളും മാധ്യമ പ്രധിനിധികളും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷംസുദ്ദീന്‍ മുസ്ലിയാര്‍ കാഞ്ഞിപ്പുഴ അധ്യക്ഷ പ്രസംഗം നടത്തി. ഗോപി നെടുങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. അജ്വ ജിദ്ദ ചാപ്റ്റര്‍ കണ്‍വീനര്‍ ഹുസൈന്‍ ഫൈസി കറ്റാനം റംസാന്‍ സന്ദേശം നല്‍കി. അഡ്വ. കെ.എച്ച്.എം. മുനീര്‍ ആശംസാ പ്രസംഗം നടത്തി. അബ്റാര്‍ ഷുക്കൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി. ഓര്‍ഗനൈസര്‍ സുബൈര്‍ മുസ്ലിയാര്‍ വണ്ടിപ്പെരിയാര്‍ സ്വാഗത പ്രസംഗവും ഇബ്രാഹിംകുട്ടി ശാസ്താംകോട്ട നന്ദി പ്രസംഗവും നടത്തി. ഇഫ്ത്താറിന് ഷുക്കൂര്‍ കായംകുളം, അനീസ് അഴീക്കോട്, അബ്ദുള്‍ റഷീദ് ബാഖവി, അബ്ദുള്‍ ലത്തീഫ് മൌലവി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍