ഫാ. മാത്യു സഖറിയായ്ക്കു സ്വീകരണം നല്‍കി
Monday, June 22, 2015 5:54 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന നിരണം ഭദ്രാസനത്തിലെ ഒവിബിഎസ് സംഗീതപരിശീലകനായ ഫാ. മാത്യു സഖറിയായ്ക്കു സ്വീകരണം നല്‍കി.

ഇടവക സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഇടവക സെക്രട്ടറി ജോജി ജോണ്‍, സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ്, സെക്രട്ടറി സിസില്‍ ചാക്കോ, ഒവിബിഎസിന്റെ ചുമതല വഹിക്കുന്ന ജോണ്‍ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ജൂലൈ രണ്ടു മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ആരംഭിക്കുന്ന ക്ളാസുകള്‍ ജൂലൈ 16നു അവസാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍