നൊസ്റാള്‍ജിയോ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
Monday, June 22, 2015 5:53 AM IST
അബുദാബി: നൊസ്റാള്‍ജിയ അബുദാബി യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

ജൂണ്‍ 12നു രാവിലെ അബുദാബി മലയാളി സമാജത്തില്‍ നടന്ന മത്സരത്തില്‍ 18 വയസുവരെയുള്ള വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ്, കൈയെഴുത്ത്, കൈയെഴുത്തു ശാസ്ത്രം എന്നീ വിഷയങ്ങളിലാണു മത്സരം സംഘടിപ്പിച്ചത്.

അബുദാബി മലയാളി സമാജം സെക്രട്ടറി സതീഷ്കുമാര്‍ മത്സരം ഉദ്ഘാടനം ചെയ്തു. നൊസ്റാള്‍ജിയ പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് നഹാസ്, രക്ഷാധികാരി വര്‍ക്കല ദേവകുമാര്‍, നൌഷാദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനബാഹുല്യംകൊണ്ടു ശ്രദ്ധേയമായ മത്സരത്തില്‍ നാനൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

ചടങ്ങില്‍ ഹംദ നൌഷാദിനെ ആദരിച്ചു. വിഷ്ണു മോഹന്‍ദാസ്, ശങ്കര്‍ മോഹന്‍ദാസ്, ഷാജി, മനോജ്, ഷുഹൈബ്, സജീം, മോഹന്‍കുമാര്‍, അനില്‍ നിസം, രഹിന്‍ സോമന്‍, അനീഷ് ബൈസല്‍, വിമോദ്, മഞ്ചു, സുധീര്‍, സോഫിയ, ഷുഹൈബ്, സൌദ നാസര്‍, ശ്രീജ വിമോദ് തുടങ്ങിയവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള