അല്‍ഖര്‍ജില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച പ്രതികരണം
Monday, June 22, 2015 5:48 AM IST
റിയാദ്: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആദ്യമായി ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് പുതുക്കല്‍ അറ്റസ്റേഷന്‍ സേവനങ്ങള്‍ക്കായി അല്‍ഖര്‍ജില്‍ എത്തിയ എംബസി സംഘത്തിനു റംസാന്‍ സമയമായിട്ടുപോലും മികച്ചപ്രതികരണമാണു ലഭിച്ചത്.

രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ അല്‍ഖര്‍ജ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസികള്‍ സേവനം പ്രയോജനപ്പെടുത്തി.

ഒഐസിസി, കെഎംസിസി, കേളി, തനിമ, എന്നീ സംഘടനകളുടെ ഹെല്‍പ്പ്ലൈന്‍ കൌണ്ടറുകള്‍ ആളുകള്‍ക്ക് ഉപകാരപ്രദമായിരുന്നു.

ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ എസ്.കെ. ഹല്‍ധാന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് എംബസി ഉദ്യോഗസ്ഥരായ ജാഫര്‍, കലീം, ജോവിന്‍സ്, മുഷ്ത്, ഷെരീഫ് എന്നിവരും സഹായത്തിനുണ്ട്ടായിരുന്നു. ഒഐസിസിയുടെ സുരേഷ് ശങ്കര്‍, ജോണ്‍ റാല്‍ഫ്, കെഎംസിസിയുടെ അബൂബക്കര്‍, നജീമ്മുദീന്‍ മറയൂര്‍, സക്കീര്‍ വേണ്ടലൂര്‍, കേളി പ്രതിനിധികളായ സിയാദ് മണ്ണന്‍ചേരി, ജോണി കാപ്പില്‍, ജോസഫ് ഷാജി, വിജയരാഘവന്‍, തനിമ സംഘടനയുടെ അബ്ദുള്‍ അസീസ്, മണ്‍സൂര്‍ മാളിയേക്കല്‍ എന്നിവര്‍ ഹെല്‍പ്ഡസ്കിനു നേതൃതം നല്‍കി. എംബസിയുടെ അല്‍ഖര്‍ജിലെ സേവനം ഒക്ടോബര്‍ ഒമ്പതിനു ഉണ്ടായിരിക്കുമെന്നും അതു കൂടുതല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് എത്തിക്കണമെന്നു കൌണ്‍സിലര്‍ എസ്.കെ. ഹല്‍ധാര്‍ സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു.