ഉറൂബിന്റെ ജന്മശതാബ്ദി വിചാരവേദി ആഘോഷിച്ചു
Monday, June 22, 2015 5:01 AM IST
ന്യൂയോര്‍ക്ക്: വിചാരവേദി ഉറൂബിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 14-നു കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന സാഹിത്യസദസില്‍വച്ച് അദ്ദേഹത്തിന്റെ രചനകള്‍ ചര്‍ച്ച ചെയ്തു. ഡോ. എന്‍.പി. ഷീല 'സൂര്യകാന്തി' എന്ന കവിത ചൊല്ലിക്കൊണ്ടാണു യോഗം ആരംഭിച്ചത്. ഉറൂബ് മലയാള സാഹിത്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ആദ്യത്തെ അവാര്‍ഡ് ചിത്രമായ നീലക്കുയില്‍ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ഉറൂബ് സിനിമയുടെ ചരിത്രത്തില്‍ സ്മരിക്കപ്പെടുമെന്നും സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

നാടകരംഗത്തു ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന, അമേരിക്കന്‍ നാടകങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി ഫെലോഷിപ്പില്‍ എത്തിയ പ്രഫ. ചന്ദ്രദാസിന്റെ സാന്നിധ്യംകൊണ്ടു സദസ് ധന്യമായി. മലയാള നാടകത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായ പ്രഫ. ചന്ദ്രദാസിനെ സന്തോഷ് പാല പരിചയപ്പെടുത്തി. വാസുദേവ് പുളിക്കലിന്റെ അവതരണത്തോടെ ഉറൂബ് സാഹിത്യ ചര്‍ച്ച ആരംഭിച്ചു.

ഡോ. എന്‍.പി. ഷീല, ജോയന്‍ കുമരകം, ജോണ്‍ വേറ്റം, പി.റ്റി. പൌലോസ്, ഡോ. നന്ദകുമാര്‍ ചാണയില്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം