ചെറുകാവ് പഞ്ചായത്ത് കെഎംസിസി രൂപീകരിച്ചു
Saturday, June 20, 2015 8:18 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ മിഷന്‍ 118 ന്റെ ഭാഗമായി കൊണ്േടാട്ടി മണ്ഡലം കമ്മിറ്റിക്കു കീഴില്‍ ചെറുകാവ് പഞ്ചായത്ത് കെഎംസിസി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൌദി നാഷണല്‍ കമ്മിറ്റി ഭാരവാഹി കെ.കെ. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു.

കെഎംസിസി നേതാക്കളായ അബ്ദുസമദ് കൊടിഞ്ഞി, ശുഐബ് പനങ്ങാങ്ങര, മുജീബ് ഇരുമ്പുഴി, മുഹമ്മദ് പട്ടര്‍കുളം, ഹമീദ് വെട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ വാഴക്കാട് സ്വാഗതവും അബൂബക്കര്‍ നെടിയിരുപ്പ് നന്ദിയും പറഞ്ഞു. സംഘടനയുടെ ഭാരവാഹികളായി അബ്ദുറഹ്മാന്‍ എടത്തൊടി (പ്രസിഡന്റ്), പി. അനീസ്, ശിഹാബ് എടപ്പറ്റ (വൈസ് പ്രസിഡന്റ്), പി. മുഹമ്മദ് ബഷീര്‍ (ജന. സെക്രട്ടറി), കെ.പി. സലിം (സെക്രട്ടറി), അബ്ദുള്‍ ലത്തീഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍