ഐഐസി നമസ്കാര കലണ്ടര്‍ പുറത്തിറക്കി
Saturday, June 20, 2015 8:14 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ്വ ആന്‍ഡ് ഐടി വിംഗിന്റെ കീഴില്‍ നമസ്കാര കലണ്ടര്‍ പുറത്തിറക്കി. കലണ്ടര്‍ ഐഐസി ചെയര്‍മാന്‍ എം.ടി. മുഹമ്മദ് എംഇഎസ് പ്രതിനിധി മുഹമ്മദ് റാഫി നന്തിക്ക് നല്‍കി പ്രകാശനം ചെയ്തു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ദഅ്വ സെക്രട്ടറി എന്‍ജിനിയര്‍ സി.കെ. അബ്ദുള്‍ലത്തീഫ് കലണ്ടര്‍ പരിചയപ്പെടുത്തി. എല്ലാ വര്‍ഷത്തേക്കും ഉപയോഗിക്കാവുന്ന രൂപത്തിലാണ് കലണ്ടര്‍. കലണ്ടര്‍ ഐഐസി കൌണ്ടറുകളില്‍ നിന്നു ലഭിക്കും.

വിവരങ്ങള്‍ക്ക് 67695695, 97479587, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍