സമാധാന സന്ദേശവുമായി സണ്ണി സ്റീഫന്‍ അമേരിക്കയില്‍
Friday, June 19, 2015 6:17 AM IST
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ സമാധാന സന്ദേശം നല്‍കി പ്രവര്‍ത്തന നിരതമായിരിക്കുന്ന 'ദ വേള്‍ഡ് പീസ് മിഷന്റെ' ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും ജീവകാരുണ്യപ്രവര്‍ത്തകനും ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ ജൂണ്‍ 30 മുതല്‍ ഓഗസ്റ് 10 വരെ കുടുംബജീവിതത്തിന് ആവശ്യമായ പ്രബോധനങ്ങള്‍ നല്‍കി. 'സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും' (ീി ഋമൃവേ മ ശ ശ ശി ഒലമ്ലി) എന്ന മുഖ്യചിന്താധാരയിലൂന്നി ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു.

കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി ഇരുളിന്റെ ഒരു പൊട്ടുപോലുമില്ലാതെ ജീവിക്കാനും പരസ്പരം ആത്മാര്‍ഥമായി ആദരിക്കുവാനും അറിവില്‍ നിന്ന് തിരിച്ചറിവിന്റെ തീരങ്ങളിലേക്ക് സഞ്ചരിക്കുവാനും പുറത്തൊരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശമുണ്െടന്ന ആത്മീയബോധത്തോടെ നിലനിന്ന് ആന്തരിക യൌവനം നിലനിര്‍ത്താനും അങ്ങനെ സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും സണ്ണി സ്റീഫന്‍ നയിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് ഉപകരിക്കുമെന്നു വേള്‍ഡ് പീസ് മിഷന്റെ ആത്മീയ രക്ഷാധികാരി ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വേള്‍ഡ് പീസ് മിഷന്റെ 'സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും' എന്ന ജീവിത സ്പര്‍ശിയായ പ്രബോധന പരമ്പര ഈ വര്‍ഷം ജനുവരിയില്‍ സൌത്ത് ആഫ്രിക്കയില്‍നിന്ന് ആരംഭിച്ചു. ഓഗസ്റ് വരെയുള്ള അമേരിക്കന്‍ പര്യടനത്തിനുശേഷം ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുഎഇ, യൂറോപ്പ്- യുകെ എന്നിവിടങ്ങളിലും ഫാമിലി കോണ്‍ഫറന്‍സ് നടക്കും.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ദൈവാനുഭവത്തിന്റെ നിറവും നേടാന്‍ സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ംുാീൃഴ@ഴാമശഹ.രീാ/ 919447154999.