ഹൂസ്റന്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി വിധേയത്വം പ്രഖ്യാപിച്ചു
Friday, June 19, 2015 5:17 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ ഫ്രസ്നോ നഗരത്തിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയുടെ 2015 ജൂണ്‍ 14-നു കൂടിയ ഇടവകയോഗം മലങ്കര ഓര്‍ത്തഡോക്സ് സഭയോടും സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലിത്തയോടും പൂര്‍ണ വിധേയത്വം പ്രഖ്യാപിച്ചു.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനു മുന്‍പായി അദ്ദേഹം നടത്തിയ ആഹ്വാനം അനുസരിച്ച് പാത്രിയര്‍ക്കീസ്-ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ഈ ഇടവക തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തെത്തുടര്‍ന്ന് ഇടവക അനുഭവിച്ച ബുദ്ധിമുട്ടുകളില്‍ അഭിവന്ദ്യ യൌസേബിയോസ് തിരുമേനി ആവശ്യാനുസരണം വൈദികരെ ലഭ്യമാക്കി നല്‍കിയ പിന്തുണയ്ക്കു ഇടവകാംഗങ്ങള്‍ നന്ദി അറിയിച്ചു. അഭിവന്ദ്യ തിരുമേനിയുടെ നിര്‍ദേശാനുസരണം വിശുദ്ധ ബലികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈദികരോടുള്ള നന്ദിയും പൊതുയോഗം അറിയിച്ചു.

കാലാകാലങ്ങളായി സഭയില്‍ നടന്നു വരുന്ന കലഹങ്ങള്‍ക്കു പരിസമാപ്തി വരുത്തുവാനുള്ള തിരുമേനിയുടെ ശ്രമങ്ങളെ പ്രസംശിച്ച പൊതുയോഗം സൌത്ത്വെസ്റ് ഭദ്രസനത്തിന്റിെ ഭാഗമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. ഇടവകയ്ക്കുവേണ്ടി പ്രസിഡന്റ് റജി സ്കറിയ (8328788921), സെക്രട്ടറി ഷിജിന്‍ തോമസ് (4093541338) ട്രഷറര്‍ (8322969294) എന്നിവര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: എബ്രഹാം ഈപ്പന്‍